basic facilities

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണം 2012 സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 15 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ എല്ലാ പ്രധാനാധ്യാപകരും ഒക്ടോബര്‍ 15 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി www.education.kerala.gov.in എന്ന വെബ്സൈറ്റിലെ basic facilities എന്ന ലിങ്കിലൂടെ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമല്ലാത്ത എല്‍.പി., യു.പി. പ്രധാന അദ്ധ്യാപകര്‍ക്ക് അടുത്തുള്ള ഹൈസ്കൂളിലെ ഇന്റര്‍നെറ്റ് സൌകര്യം ഉപയോഗിക്കാവുന്നതാണ്. സ്കൂളുകളുടെ അഞ്ചു ഡിജിറ്റ് സ്കൂള്‍ കോഡ് ഉപയോഗിച്ച് basic facilities എന്ന ലിങ്കിലേക്ക് പ്രവേശിക്കാവുന്നതും, ഡാറ്റാ എന്‍ട്രി കഴിഞ്ഞ് ലഭിക്കുന്ന പ്രിന്റ് പ്രധാന അദ്ധ്യാപകന്റെ ഒപ്പും, ഓഫീസ് സീലും പതിപ്പിച്ച് അതാത് ജില്ലാവിദ്യാഭ്യാസ ഓഫീസുകളില്‍ ഏല്‍പ്പിക്കേണ്ടതുമാണ്.

1 comment:

Feeds